Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minor Children

പ്രാ​​​​​യ​​​​​പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​കാ​​​​​ത്ത മ​ക്ക​ൾ​ക്ക് ജീ​വ​നാം​ശം ന​ൽ​കാ​ൻ പി​താ​വ് ബാ​ധ്യ​സ്ഥ​ൻ

നാ​​​​​ഗ്പൂ​​​​​ർ: ത​​​​​നി​​​​​ക്ക് ജോ​​​​​ലി​​​​​യി​​​​​ല്ലെ​​​​​ന്ന കാ​​​​​ര​​​​​ണ​​​​​ത്താ​​​​​ൽ പ്രാ​​​​​യ​​​​​പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​കാ​​​​​ത്ത മ​​​​​ക്ക​​​​​ൾ​​​​​ക്ക് ജീ​​​​​വ​​​​​നാം​​​​​ശം ന​​​​​ൽ​​​​​കു​​​​​ന്ന​​​​​തി​​​​​ൽ​​​നി​​​​​ന്ന് ഒ​​​​​ഴി​​​​​ഞ്ഞു​​​​​മാ​​​​​റാ​​​​​ൻ പി​​​​​താ​​​​​വി​​​​​ന് ക​​​​​ഴി​​​​​യി​​​​​ല്ലെ​​​​​ന്ന് ബോം​​​​​ബെ ഹൈ​​​​​ക്കോ​​​​​ട​​​​​തി.

ജീ​​​​​വ​​​​​നാം​​​​​ശ തു​​​​​ക കു​​​​​റ​​​​​യ്ക്ക​​​​​ണ​​​​​മെ​​​​​ന്നാ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട് ഒ​​​​​രു വ്യ​​​​​ക്തി ന​​​​​ൽ​​​​​കി​​​​​യ ഹ​​​​​ർ​​​​​ജി ത​​​​​ള്ളി​​​​​ക്കൊ​​​​​ണ്ടാ​​​​​ണ് ബോം​​​​​ബെ ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​യു​​​​​ടെ നാ​​​​​ഗ്പൂ​​​​​ർ ബെ​​​​​ഞ്ച് വി​​​​​ധി പു​​​​​റ​​​​​പ്പെ​​​​​ടു​​​​​വി​​​​​ച്ച​​​​​ത്. ജ​​​​​സ്റ്റി​​​​​സ് എം.​​​​​എം. നേ​​​​​ർ​​​​​ലി​​​​​ക്ക​​​​​റാ​​​​​ണ് ഇ​​​​​തു​​​​​സം​​​​​ബ​​​​​ന്ധി​​​​​ച്ചു​​​​​ള്ള വി​​​​​ധി പു​​​​​റ​​​​​പ്പെ​​​​​ടു​​​​​വി​​​​​ച്ച​​​​​ത്.

ത​​​ന്‍റെ ര​​​​​ണ്ട് മ​​​​​ക്ക​​​​​ൾ​​​​​ക്കു പ്ര​​​​​തി​​​​​മാ​​​​​സം 4000രൂ​​​​​പ വീ​​​​​തം ന​​​​​ൽ​​​​​ക​​​​​ണ​​​​​മെ​​​​​ന്ന് കു​​​​​ടും​​​​​ബ​​​​​കോ​​​​​ട​​​​​തി വി​​​​​ധി ചോ​​​​​ദ്യം ചെ​​​​​യ്താ​​​​​ണ് ഹ​​​​​ർ​​​​​ജി​​​​​ക്കാ​​​​​ര​​​​​ൻ ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​യെ സ​​​​​മീ​​​​​പി​​​​​ച്ച​​​​​ത്.

ഓ​​​​​ട്ടോ​​​​​റി​​​​​ക്ഷ ഓ​​​​​ടി​​​​​ച്ച് ഉ​​​​​പ​​​​​ജീ​​​​​വ​​​​​നം ന​​​​​ട​​​​​ത്തി​​​​​യി​​​​​രു​​​​​ന്ന ഇ​​​​​യാ​​​​​ൾ, വി​​​​​വാ​​​​​ഹ​​​​​മോ​​​​​ച​​​​​ന സ​​​​​മ​​​​​യ​​​​​ത്ത് ഭാ​​​​​ര്യ​​​​​ക്ക് ന​​​​​ഷ്ട​​​​​പ​​​​​രി​​​​​ഹാ​​​​​രം ന​​​​​ൽ​​​​​കാ​​​​​നാ​​​​​യി വാ​​​​​ഹ​​​​​നം വി​​​​​ൽ​​​​​ക്കേ​​​​​ണ്ടി വ​​​​​ന്നെ​​​​​ന്നും നി​​​​​ല​​​​​വി​​​​​ൽ വ​​​​​രു​​​​​മാ​​​​​നം ഇ​​​​​ല്ലാ​​​​​ത്ത​​​​​തി​​​​​നാ​​​​​ൽ പ്ര​​​​​തി​​​​​മാ​​​​​സം 3000 രൂ​​​​​പ മാ​​​​​ത്ര​​​​​മേ ന​​​​​ൽ​​​​​കാ​​​​​ൻ സാ​​​​​ധി​​​​​ക്കു​​​​​വെ​​​​​ന്നു​​​​​മാ​​​​​ണു വാ​​​​​ദി​​​​​ച്ച​​​​​ത്.

ശാ​​​​​രീ​​​​​രി​​​​​ക​​​​​ശേ​​​​​ഷി​​​​​യു​​​​​ള്ള വ്യ​​​​​ക്തി​​​​​ക്ക് തൊ​​​​​ഴി​​​​​ലി​​​​​ല്ലായ്മ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വ​​​​​ത്തി​​​​​ൽനി​​​​​ന്നു പി​​​​​ന്മാ​​​​​റാ​​​​​നാ​​​​​കി​​​​​ല്ലെ​​​​​ന്ന് ഹൈ​​​​​ക്കോ​​​​​ട​​​​​തി വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

Latest News

Corehub Up